വെള്ളിയാഴ്‌ച, മാർച്ച് 19, 2010

തുടങ്ങും മുന്‍പേ..

ക്വാര്‍ക്ക് എന്നാല്‍ പദാര്‍ഥങ്ങളുടെ ഏറ്റവും ചെറിയ (അറിയപ്പെട്ട) അടിസ്ഥാന കണം! ഈ പ്രപഞ്ചത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ചെറുപ്പം ഞാന്‍ അറിയുന്നു.. അത് കൊണ്ട് തന്നെയാണ് ഈ ലോകത്തെ കുറിച്ചെഴുതുമ്പോള്‍ പ്രതീകാത്മകമായി 'ക്വാര്‍ക്ക്' എന്നാ പേര് തിരഞ്ഞെടുത്തത്..

എഴുതുന്നത് ആദ്യമായിട്ടാണെങ്കിലും ബൂലോകത്ത് കഴിഞ്ഞ മൂന്നാല് വര്‍ഷമായി ഒരു വായനക്കാരനായി ഞാനുണ്ടായിരുന്നു.. കുറിഞ്ഞി ഓണ്‍ലൈനും, അനോണി ആന്റണിയും, വെള്ളഴുത്തും, ചില യാത്രകളും, തല്ലുകൊള്ളിയുടെ അത്മകഥയും, അങ്ങനെ ഒത്തിരിയൊത്തിരി സര്‍ഗാത്മകമായ ബ്ലോഗുകളുടെ സ്ഥിരം വായനക്കാരനായി (മറ്റൊരു അനോണി നാമത്തില്‍). എഴുതിത്തുടങ്ങാന്‍ പല കാരണങ്ങളാലും ഇത് വരെ സാധിച്ചില്ല.. ഇപ്പൊ സമയമായെന്ന് തോന്നുന്നു.. വിലയിരുത്തേണ്ടത് വായിക്കുന്നവരാണ്..

ബൂലോക പുലികളേ.. സദയം അനുഗ്രഹിച്ചാലും..

നന്ദി..

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മാർച്ച് 20 12:27 PM

    ഓ.... കോര്‍ക്കായിരുന്നോ ഏറ്റൗം ചെറിയ കണം അപ്പോള്‍ ആറ്റത്തിന്റെ കാറ്റു പോയിക്കിട്ടി അല്ലെ?
    ഇനി കോര്‍ക്കിനെം കഷ്ണിച്ച് കോര്‍ക്കും കഷ്ണമാണ് കണം എന്നൊന്നും മാറ്റിപ്പറയരുതേ പീഎസ്സിക്ക് ഉത്തരമെഴുതഅനുള്ളതാ.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ഹാഷിം.. ആദ്യമായി വന്നതിനും, സ്വാഗതം പറഞ്ഞതിനും..

    കോര്‍ക്ക് അല്ല അജ്ഞാതേ 'ക്വാര്‍ക്ക്', തമാശ രസിച്ചു! പീഎസ്സി കിട്ടട്ടെ എന്നാശംസിക്കുന്നു. ഇത്രടം വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി..

    മറുപടിഇല്ലാതാക്കൂ
  3. സര്‍ഗ്ഗാത്മക ബ്ലോഗുകളുടെ കൂട്ടത്തില്‍ ചില യാത്രകളോ ?
    എന്നങ്ങ് കൊല്ല് :) :)

    ബൂലോകത്തേക്ക് സ്വാഗതം മാഷേ.

    മറുപടിഇല്ലാതാക്കൂ
  4. ബൂലോക പുലി അല്ല, എനാല്ലും, ഇതാ പിടിച്ചോ ഒരു ലോഡ്‌ അനുഗ്രഹം ;)

    All the best !!

    മറുപടിഇല്ലാതാക്കൂ