കുറ്റവാളിയെന്നുറപ്പുള്ളയാളെ പോലീസില്‍ ഏല്‍പ്പിക്കുന്നതിനു മുന്‍പ് രണ്ടു പൊട്ടിക്കുന്നതും ശരി ആയിരിക്കാം.. പക്ഷെ ഇതും, ഒരാളെ കെട്ടിയിട്ട് അയാളുടെ തലച്ചോറിനു ക്ഷതം വരുന്ന രീതിയില്‍ ഒരുപാടാളുകള്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ദിച്ചു കൊല്ലുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.. ഈയടുത്ത് നടന്ന രഘുവിന്റെ കൊലപാതകവും ഇതോടു ചേര്‍ത്ത് വായിക്കണം. ഒരാളെ കുറെ പേര് ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ടാല്‍ കാര്യമന്വേഷിക്കാന്‍ പോലും മെനക്കെടാതെ കൂട്ടത്തില്‍ കൂടി രണ്ടു പൊട്ടിക്കാന്‍ വെമ്പുന്നവരല്ലേ നമ്മില്‍ പലരും..?! നാളെ അപരിചിതമായ ഒരു സ്ഥലത്ത് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഒരാള്‍ക്കൂട്ടം നമ്മളെയാരെയെങ്കിലും ഇത് പോലെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊല്ലുന്ന അവസ്ഥ എത്ര ഭയാനകമായിരിക്കും!!.. എന്ത് ന്യായം പറഞ്ഞാലും 'ആള്‍ക്കൂട്ട വിചാരണ/ശിക്ഷ' ഒരു പരിഷ്കൃത സമൂഹത്തിനു ഭൂഷണമല്ല. കപട-സദാചാരവും ധാര്‍മികതയും കെട്ടുകാഴ്ച്ചയായി കൊണ്ടുനടക്കുന്ന നമ്മുടെ സമൂഹത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
നമ്മുടെ നാട്ടില്‍ ഒരു തെറ്റ് കണ്ടാല്‍ (തെറ്റുകള്‍ പലപ്പോഴും ആപേക്ഷികമാണ് എന്നത് മറക്കരുത്) പൊതു നന്മയെക്കരുതി അത് തടയുന്നതും,