ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2011

ഇന്ന് ഹിരോഷിമ ദിനം..

ഇന്ന് ഹിരോഷിമ ദിനം.. 66 വര്ഷം മുന്‍പൊരു ആഗസ്റ്റ്‌ ആറിന്റെ പ്രഭാതത്തില്‍ ആ ജാപനീസ് നഗരം ഒരു ചാരകൂമ്പാരമായി മാറി.. ലോക മഹാ യുദ്ധക്കളിയില്‍ പടിഞ്ഞാറന്‍ വന്‍ശക്തിയുടെ സ്കോര്‍ ബോര്‍ഡില്‍ ഇമ്മിണി വലിയൊരു ഗോള്‍!.. തലമുറകളെ പോലും നൂറ്റാണ്ടുകളോളം വേട്ടയാടാന്‍ ശേഷിയുള്ള, മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായ ആണവായുധങ്ങളുടെ വിജയകരമായ ഒരു പരീക്ഷണമായിരുന്നത്..

ബോംബിനോളം സംഹാരശേഷിയില്ലെങ്കിലും ആണവ ഊര്‍ജ്ജനിലയങ്ങളും ഒരു നഗരത്തെയോ രാജ്യത്തെതന്നെയോ പ്രേതഭൂമിയാക്കാന്‍ കഴിവുള്ളവയാണെന്നും അതിനു ചെറിയൊരു പിഴവ് മാത്രം മതിയെന്നും 1986 -ലെ ചെര്‍ണോബിലും 2011 -ലെ ഫുകുഷിമയും നമുക്ക് കാണിച്ചു തന്നതാണ്..

അണുശക്തിക്കെതിരായും ഹിംസക്കെതിരായും പ്രതിജ്ഞ കൈക്കൊണ്ട് ഹിരോഷിമ നഗരം ശനിയാഴ്ച ദുരന്ത വാര്‍ഷികം ആചരിക്കുകയാണ്. ഇത്തവണ ഹിരോഷിമ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നഗരത്തിന്റെ മേയര് ഒരു‍  'ഹിരോഷിമ ഇര' യുടെ മകനായ കാസുമി മാറ്റ്‌സൂയിയാണ് എന്ന പ്രത്യേകതയുമുണ്ട്.

ജനവാസ കേന്ദ്രങ്ങളോടടുത്തും പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലകളിലും ആണവോര്‍ജ്ജനിലയങ്ങള്‍ നിര്‍മിക്കാനുള്ള നീക്കങ്ങളില്‍ നിന്നും ഭരണ കൂടങ്ങളെ പിന്തിരിപ്പിക്കുക.. ആണവോര്‍ജ്ജം മനുഷ്യനന്മക്കായി മാത്രം പരിമിതപ്പെടുത്തുക..

3 അഭിപ്രായങ്ങൾ:

  1. ലോകരാജ്യങ്ങൾ മുഴുവനും ആണവോർജ്ജത്തിനായി പരക്കം പായുകയാണ്. ലോകചരിത്രത്തിൽ ആണുവായുധം ഉപയോഗിച്ച ഏകരാജ്യമായ അമേരിക്ക ആണ്വോർജ്ജ നിർവ്യാപന കരാറുമായി പുറകെയും!
    ഹിരോഷിമാ ദിനത്തിൽ ചില വേറിട്ട ചിന്തകളിതാ ഇവിടെയും http://cheeramulak.blogspot.com/2011/08/blog-post.html

    മറുപടിഇല്ലാതാക്കൂ
  2. കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ വായിക്കാനിത്തിരി കടുപ്പം! വലിപ്പം കൂട്ടി നോക്കൂ, ശരിയായേക്കും.

    മറുപടിഇല്ലാതാക്കൂ
  3. നന്ദി ചീരാമുളക്... താങ്കളുടെ ചിന്തകള്‍ വായിച്ചുകൊണ്ടിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ